suresh

തൃശൂർ: സി.പി.എം ഭരിക്കുന്ന കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ട സഹകാരികളുടെ യോഗം ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ എം.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാൻ ശക്തമായ സമരം നടത്തുമെന്ന് സുരേഷ് പറഞ്ഞു. ഇതിന് സമര സമിതിയുണ്ടാക്കും. ബി.ജെ.പി അഞ്ചേരി ഏരിയ പ്രസിഡന്റ് ഗോപിനാഥ് ഈഴുവപടി അദ്ധ്യക്ഷനായി. ഒല്ലൂർ ഏരിയ പ്രസിഡന്റ് സുഭാഷ്, സഹകരണ സെൽ ജില്ലാ ഭാരവാഹികളായ അഡ്വ.സർജദാസ്, അഡ്വ.നീതു മനീഷ് മങ്കറ, ശ്രീതി, മോഹൻദാസ് പണിക്കർ, ഗിരിജാ വിശ്വംഭരൻ, എം.പി.നിധ്യൻ, വിനോദ് വട്ടേക്കാട്ട് എന്നിവർ പ്രസംഗിച്ചു.