kasthurba

തൃശൂർ: മഹാത്മാഗാന്ധിയുടെ സഹധർമ്മിണിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കസ്തൂർബാ ഗാന്ധിയുടെ 155 ാം
ജയന്തി ആഘോഷത്തിന്റെയും ദേശീയ സുരക്ഷിത മാതൃത്വ ദിനാചരണത്തിന്റെയും ഭാഗമായി നെടുപുഴയിൽ കസ്തൂർബാഗാന്ധി സ്മാരക ദേശീയ ട്രസ്റ്റിന്റെ സംസ്ഥാന ആസ്ഥാനത്ത് ജയന്തി സമ്മേളനം, സർവമത പ്രാർത്ഥന, പുഷ്പാർച്ചന, സ്‌നേഹവിരുന്ന്, വനിതാ കലാപരിപാടികൾ എന്നിവ നടത്തി. കസ്തൂർബാ ദേശീയ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി സമ്മേളനം സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി അംഗം കെ.എം.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. കസ്തൂർബാ വിദ്യാലയം പ്രിൻസിപ്പൽ ടി.എസ്.ലേഖ, എം.പത്മിനി, പി.എസ്.സുകുമാരൻ, വി.ഐ.ജോൺസൺ, പി.ഷീജ, ഷീന ചന്ദ്രൻ, കെ.ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.