ചേർപ്പ് : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പഞ്ചായത്ത് നടപടി തുടങ്ങി. ചേർപ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നത് ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അറിയിച്ചു. വേനൽക്കാലത്ത് രൂക്ഷമായി ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിച്ചു നൽകുമെന്നും അവർ അറിയിച്ചു.