stall
ഹോർട്ടി കോർപ്പ്സിന്‌റെ വിപണന കേന്ദ്രം

ചാലക്കുടി: വിഷുവിനെ വരവേറ്റ് ഹോർട്ടി കോർപ്പ്‌സിന്റെ പഴം, പച്ചക്കറി വിപണന കേന്ദ്രം. സ്‌പെഷ്യൽ കണിവെള്ളരി, താമരച്ചക്ക,പുളിശേരി മാമ്പഴം തുടങ്ങി നിരവധി നാടൻ ഇനങ്ങളുമായാണ് വിപണനം. ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് ശേഖരിച്ചാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ സ്റ്റാളുകളിലെ വിൽപ്പന. കണിയുരുളിയിലെ പ്രിയപ്പെട്ട ഇനം താമരച്ചയ്ക്ക് ആവശ്യക്കാർ ഏറെയാണ്. സിന്ദൂരം അടക്കം പലയിനം പാലക്കാടൻ മാമ്പഴവും സ്റ്റാളിലെ തട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പുളിശേരിയുണ്ടെങ്കിലെ വിഷു സദ്യ കേമമാക്കാനാകു. ഇതിനായി എത്തിയ മാമ്പഴും വിൽപ്പനയിൽ മുൻപന്തിയിൽ. നാടൻ പയറും വെണ്ടയും കച്ചവടത്തിനുണ്ട്. വിഷു കച്ചവടത്തിന് സബ്‌സിഡിയില്ലെങ്കിലും ഇതിനെല്ലാം ആവശ്യക്കാർ കൂടുതലാണ്.