chess

തൃശൂർ: സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന അണ്ടർ 17 ഓപ്പൺ, ഗേൾസ് വിഭാഗം ചാമ്പ്യൻഷിപ്പ് മത്സരം തുടങ്ങി. ആദ്യദിനം മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഓപ്പൺ വിഭാഗത്തിൽ എ.ആർ.അക്ഷയ് ദേവനാഥ്, ബിജേഷ് (ഇരുവരും തിരുവനന്തപുരം) എന്നിവരും ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് (തിരുവനന്തപുരം), എസ്.ഡി.പൗർണ്ണമി, എസ്.ഡി.ജാനകി (ഇരുവരും കൊല്ലം) എന്നിവരും 3 പോയിന്റുകളുമായി മുന്നിലാണ്. പി.ജെ.ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേററ് ചെസ്സ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, പ്രിൻസിപ്പൽ സിസ്റ്റർ വന്ദന ജോസ്, ചെസ് ഒളിമ്പ്യൻ പ്രൊഫ.എൻ.ആർ.അനിൽകുമാർതുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.