പെരിങ്ങോട്ടുകര : കെ. മുരളീധരന്റെ വിജയത്തിനായി താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊടപ്പുള്ളി ആനന്ദന്റെ വസതിയിൽ നടന്ന കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഇന്നു കാണുന്ന ഇന്ത്യയെ ഇന്ത്യയാക്കിയത് കോൺഗ്രസാണെന്നും ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘവീക്ഷണമാണ് അതിന് കാരണമെന്നും സുധീരൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അദ്ധ്യക്ഷനായി. ആന്റോ തൊറയൻ, ഉക്രു പുലിക്കോട്ടിൽ, സുനിൽ ലാലൂർ, ദേവദാസ് കൊട്ടെക്കാട്ട്, മിനി ജോസ്, ലൂയീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു.