കൊടുങ്ങല്ലൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് അഞ്ചിന് എറിയാട് ചേരമാൻ മൈതാനിയിൽ സംസാരിക്കും. എൽ.ഡി.എഫ് ചാലക്കുടി ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വിജയത്തിനായി കയ്പമംഗലം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുക. മന്ത്രി പി. രാജീവ്, സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു എന്നിവരും സംസാരിക്കും.