കൊടുങ്ങല്ലൂർ : താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനാൽ രോഗി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മരിച്ച കട്ടോടത്തുപാടം കാർത്തികയ്ക്ക് താലൂക്ക് ആശുപത്രിയിൽ ഗുരുതരമായ ചികിത്സ പിഴവുണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിരിക്കെ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു, വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.