palli
പഴുവിൽ വിശുദ്ധ അന്തോണീസ് തീർത്ഥകേന്ദ്രം ദീപാലങ്കാര പ്രഭയിൽ.

പഴുവിൽ : പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലാങ്കര സ്വിച്ച് ഓൺ കർമ്മം ഫൊറോന വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.എ. ദേവിദാസ്, പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുൾ സലാം കക്കേരി, പഴുവിൽ സെന്റർ മസ്ജിദ് സെക്രട്ടറി മുഹമ്മദ് അറയിലകത്ത് എന്നിവർ സംയുക്തമായി നിർവഹിച്ചു. പഴുവിൽ മതസൗഹൃദ കൂട്ടായ്മ സമ്മേളനവും നടന്നു. സമ്മേളനത്തിൽ വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, പി.എ. ദേവിദാസ്, അബ്ദുൾസലാം കക്കേരി, സലാം കക്കേരി, ഓസ്റ്റിൻ, എം.എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, ലൈറ്റ് ആൻഡ് പന്തൽ കൺവീനർ ഷേണോ തട്ടിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.