തൃശൂർ:വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ മേയ് 11ന് നടക്കുന്ന വൈലോപ്പിള്ളി ജയന്തി ആഘോഷത്തോടനുബന്ധിച്ച് വെെലോപ്പിള്ളിക്കവിത ആലാപന മത്സരം നടത്തും. ഉച്ചയ്ക്ക് 2.30ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ 25 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. പതിനഞ്ച് പേർക്ക് അവസരമുണ്ട്. വൈലോപ്പിള്ളിയുടെ കവിത 6 മിനിറ്റിൽ കവിയാതെ അവതരിപ്പിക്കണം. വിജയികൾക്ക് കാഷ് അവാർഡ് നൽകും. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 94009 34242.