1

തൃശൂർ: പട്ടികജാതി - വർഗ്ഗ പിന്നാക്ക വികസന വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം 700 കോടിയുടെ ഫണ്ട് നഷ്ടമായെന്ന് കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികളിൽ 50 ശതമാനം പോലും വിനിയോഗിച്ചില്ല. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ചെലവഴിക്കേണ്ടതിൽ 51 ശതമാനവും പട്ടികജാതിക്കാരുടേതിൽ 69 ശതമാനവുമാണ് വിനിയോഗിച്ചത്. പ്ലസ് ടു മുതൽ ഉന്നതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ടും മൂന്നും വർഷത്തെ ഗ്രാൻ്റ് കിട്ടാനുണ്ട്. സ്കോളർഷിപ്പ് തുക നൽകാത്തത് കൊണ്ട് പല വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കാതെ തുടർവിദ്യാഭ്യാസം മുടങ്ങി. മന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പരാതികളും ഫയലുകളും കുന്നുകൂടിയെന്നും ആരോപിച്ചു.