തൃശൂർ: ഔഷധിയും തൃശൂർ പ്രസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരം 15ന് ഉച്ചയ്ക്ക് 2.30 മുതൽ തൃശൂർ പൂരം പ്രദർശന നഗരിയിൽ നടത്തുമെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 15 ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർ യഥാക്രമം 25000,10000,5000 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകും. നടി പ്രിയംവദ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ഔഷധി എം.ഡി ടി.കെ.ഹൃദിക്, തൃശൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ.രാധിക എന്നിവരും പങ്കെടുത്തു.