മാള : പൊയ്യ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, എല്ലാ ഭാഗങ്ങളിലും എല്ലാ ദിവസവും കുടിവെള്ളം എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് പൊയ്യ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. പൊയ്യ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സദസ് സി.പി.എം ഏരിയാ കമ്മിറ്റി അംഗം സി.എസ്. രഘു ഉദ്ഘാടനം ചെയ്തു. സി.പി.ഐ പൊയ്യ ലോക്കൽ സെക്രട്ടറി സി.എൻ. സുധാർജുനൻ അദ്ധ്യക്ഷനായി. വി.എസ്. ലക്ഷ്മണൻ, റഹ്മത്ത് ഷമീർ, ഹരി, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.