പുത്തൻചിറ : മണിയൻകാവിൽ പണിക്കാരോടൊപ്പം ചേറ് എടുക്കുന്നതിന് വീട്ടുകിണറ്റിൽ ഇറങ്ങിയ വീട്ടുടമസ്ഥനെ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് അഗ്‌നിരക്ഷാസേന കിണറിൽ നിന്നും രക്ഷപ്പെടുത്തി. കിണറിന് 40 അടി ആഴവും 15 അടി വ്യാസവും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മാള അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എസ്. ജയന്റെ നേതൃത്വത്തിൽ സേനാംഘങ്ങളായ കെ.ബി. നിഷാദ്, ജോഷി ജോർജ്, പി.എസ്. അഖിൽ, എം. ശ്യാംകുമാർ, ജി.എസ്. രഞ്ജിത്ത്, ഇ.ഐ. ജോൺസൻ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.