മണലൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വരും ദിവസങ്ങളിൽ നിരവധി പരിപാടികളാണ് മണലൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 10ന് തുടങ്ങിയ ബാലറ്റ് പഠിപ്പിക്കൽ 15 വരെ തുടരും. ഏപ്രിൽ 14 ന് മേഖലാ അടിസ്ഥാനത്തിൽ അംബേദ്കർ ജയന്തി ദിനം ആചരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാൻ ഏപ്രിൽ 15ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ചാവക്കാട് പൊതുയോഗത്തിൽ സംസാരിക്കും. ഷോ വർക്കും കുടുംബയോഗങ്ങളും 25 ഓടെ പൂർത്തിയാക്കും. ഏപ്രിൽ 20 മുതൽ 24 വരെ മൈക്ക് പ്രചാരണം നടക്കും. ഏപ്രിൽ 21ന് സ്ഥാനാർത്ഥി മണലൂർ മണ്ഡലത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കും. ഏപ്രിൽ 22ന് വൈകിട്ട് മൂന്ന് മുതൽ 4 മണി വരെ സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന തീരദേശ ജാഥ നടത്തും. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. ഏപ്രിൽ 16 മുതൽ 21 വരെ ലോക്കൽ തലത്തിൽ റാലികൾ സംഘടിപ്പിക്കും. 24ന് കലാശക്കൊട്ട് നടക്കും.