thalam-
തറയിൽ വീരഭദ്ര സ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ദേവമംഗലം ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നള്ളിച്ചെത്തിയപ്പോൾ.

കയ്പമംഗലം : തറയിൽ കളരി പരദേവത വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ മഹോത്സവം ആഘോഷിച്ചു. മഹാഗണപതി ഹവനം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, പന്തീരടിപൂജ, മുത്തപ്പന് കളമെഴുത്തും പാട്ടും വൈകിട്ട് ദേവമംഗലം ക്ഷേത്രത്തിൽ നിന്ന് കാർത്തികദീപത്തോടെ താലപ്പൊലി എഴുന്നെള്ളിപ്പ്, ദീപാരാധന, നടയ്ക്കൽ പറയെടുപ്പ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, വീരഭദ്ര സ്വാമിക്ക് കളമെഴുത്തും പാട്ടും, ഗുരുതിതർപ്പണം തുടങ്ങിയവ ഉണ്ടായിരുന്നു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.