 
യു.ഡി.എഫ് വനിതാസംഗമം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നാട്ടികയിൽ യു.ഡി.എഫ് വനിതാസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിൽ നരേന്ദ്രമോദി സർക്കാർ പരാജയപ്പെട്ടതായി പ്രതാപൻ പറഞ്ഞു. മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എ. ഹാറൂൺ റഷീദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിർമ്മല, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.എച്ച്. നഫീസ, സി.എം.പി നേതാവ് മിനി രമേശ്, സുജിഷ കള്ളിയത്ത് എന്നിവർ പങ്കെടുത്തു.