sagamam

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷക കുടുംബ സംഗമവും ട്രാൻസ്ഫറായി പോകുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.എൻ. ആശയ്ക്ക് സ്‌നേഹാദരവും സംഘടിപ്പിച്ചു. നിയമ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബിനോയ് അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് വി. വിനീത മുഖ്യാതിഥിയായി. സ്ഥലം മാറിപ്പോകുന്ന മജിസ്‌ട്രേറ്റ് കെ.എൻ. ആശയ്ക്ക് കൊടുങ്ങല്ലൂർ ബാർ അസോസിയേഷന്റെ ഉപഹാരം മന്ത്രി പി. രാജീവ് സമ്മാനിച്ചു. കൊടുങ്ങല്ലൂർ മുൻസിഫ് കെ. കാർത്തിക, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.എൻ. ആശ, മതിലകം ഗ്രാമ ന്യായാലയ ന്യായാധികാരി ആർ. റീജ, ബാർ കൗൺസിൽ ഒഫ് കേരള മെമ്പർ അഷറഫ് സബാൻ. മുനിസിപ്പൽ വൈസ് ചെയർമാൻ വി.എസ്. ദിനൽ, കൗൺസിലർ ഡി.ടി. വെങ്കിടശ്വരൻ, ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ കെ.എ. നൗഷാദ്, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.എസ്. സുലാൽ, ടി. ബാബുരാജ്, മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.പി. രമേശൻ, കെ.കെ. കവിത, പി.എ. സിറാജുദ്ദീൻ, യു.കെ. ജാഫർഖൻ, ലക്ഷ്മി ടി.എസ്. എന്നിവർ സംസാരിച്ചു..ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വി.എ.സബാഹ് സ്വാഗതവും അഡ്വ. പി എൻ. ഷിംത നന്ദിയും പറഞ്ഞു.