alphons

തൃശൂർ : സുരേഷ് ഗോപി വിജയിക്കും, വിജയിച്ചാൽ തൃശൂരിൽ മാറ്റമുണ്ടാകും. അതാണ് തൃശൂരിലെ ജനവികാരമെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ജനങ്ങൾ പ്രകടിപ്പിച്ച വികാരം വോട്ടാകും. കേരളത്തിനകത്ത് തമ്മിൽത്തല്ലി സംഘർഷം ഉണ്ടാക്കുന്നവരാണ്, കേരളത്തിന് പുറത്ത് ഒന്നിച്ചു നിൽക്കുന്നത്. യു.ഡി.എഫും എൽ.ഡി.എഫും ജനങ്ങളെ വഞ്ചിക്കുകയാണ്. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകും. ഭാരതം അതിന്റെ 'അമൃത കാല'ത്തിൽ വൻ വികസന കുതിപ്പിലാണ്. ലോകത്തിൽ ആകെ എടുത്താൽ, സാമ്പത്തിക വളർച്ചയും മന്നേറ്റവും നടത്തുന്നത് ഭാരതം മാത്രമാണ്. നിരവധി വികസന പദ്ധതികളാണ് നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാർ രാജ്യത്ത് ആകെ നടപ്പിലാക്കുന്നത്. എന്നാൽ കേരളത്തിൽ വികസന മുരടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.