കുന്നംകുളം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തിപരമായല്ലെന്നും രാഷ്ട്രീയപരമാണെന്നും മന്ത്രിയും ആലത്തൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.രാധാകൃഷ്ണൻ. കുന്നംകുളം പ്രസ് ക്ലബിൽ സ്ഥാനാർത്ഥിയോടപ്പം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം ഫണ്ടുകൾ സുതാര്യമാണെന്നും ഇലക്ട്രാറൽ ബോണ്ട് വഴിയല്ല സി പി എം ഫണ്ട് ശേഖരിക്കുന്നത് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡി സ്ഥിരമായി കേരളത്തിൽ വരുന്നതിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും യാതൊരു ആശങ്കയും ഇല്ല. സർവ്വേ റിപ്പോർട്ടുകൾ കണക്കിലെടുക്കുന്നില്ലെന്നും രാധാകൃഷ്ണൻ സൂചിപ്പിച്ചു. നെല്ല് സംഭരണത്തിൽ കർഷകർക്ക് നൽകേണ്ട കേന്ദ്ര വിഹിതം ലഭിക്കാനുണ്ട്. കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ല. പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തു തീർത്ത് മാസം തോറും നൽകാവുന്ന സ്ഥിതി ഉണ്ടാക്കുമെന്നും രാധാകൃഷ്ണൻ സൂചിപ്പിച്ചു. പതിനെട്ടാമത് ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം വർദ്ധിക്കും.അടിയന്തരാവസ്ഥ കാലത്ത് പോലും ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇട്ടിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് സമയത്താണ് ഡൽഹി മുഖ്യമന്ത്രി കെജരിവാളിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിട്ടുള്ളത്. ജനാധിപത്യവും മതേതരത്വവും തകർന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സിഎഫ്. ബെന്നിഅധ്യക്ഷനായിരുന്നു. സെക്രട്ടറി മുഹമ്മദ് അജ്മൽ, ട്രഷറർ സുമേഷ് പി. വിൽസൺ എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.എൻ.സത്യൻ, എം.ബാലാജി, ഇ എ. ദിനമണി എന്നിവരും രാധാകൃഷ്ണനോടപ്പമുണ്ടായിരുന്നു.