കയ്പമംഗലം: കേരള മഹിളാ സംഘം പി.സി കുറുമ്പ യൂണിറ്റ് നടത്തിയ വേനൽക്കാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ വിനോദും മുൻ പഞ്ചായത്ത് അംഗം പി.എ. അഹമ്മദും ചേർന്ന് ഉദ്ഘാടനം ചെയ്തു. മത്തങ്ങ, കുമ്പളങ്ങ, കയ്പക്ക, തക്കാളി, വഴുതനങ്ങ, പടവലം, ചുരക്ക, ചീര എന്നിവയാണ് വിഷുവിന് വിളവെടുത്തത്. കിസാൻ സഭ പ്രസിഡന്റ് എം.ഡി. സുരേഷ് മാസ്റ്റർ ആശംസകൾ നേർന്നു. ഇ.ആർ. ജോഷി, സി.എ. ധർമ്മദാസ്, ഗോപി തറയിൽ, രാജി ജോഷി, ധന്യ അജയകുമാർ, ഗീത വാസുദേവൻ, ലത സ്‌നേഹൻ, സജിത രമേശ് എന്നിവർനേതൃത്വം നൽകി.