
തൃശൂർ: ഭാരതീയ ദളിത് കോൺഗ്രസിന്റെ (ഐ) ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തിയുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി ഓഫീസിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. ദളിത് കൂട്ടായ്മകൾ രാജ്യത്ത് അനിവാര്യമാണെന്നും പഴയകാല ദളിത് മുന്നേറ്റങ്ങളെപ്പറ്റി പുതുതലമുറയ്ക്ക് അറിവ് പകർന്നുനൽകണമെന്നും മുരളീധരൻ പറഞ്ഞു. ജാതിക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പോരാടാൻ ഭരണഘടനാ ശിൽപ്പിയായ ഡോ.അംബേദ്കർ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചെന്നും പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, എൻ.കെ.സുധീർ, ഹരിഹരൻ പുന്നോക്കിൽ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.രാജേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.