പഴുവിൽ : പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട് തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച്ച രാവിലെയും വൈകിട്ടും വിശുദ്ധ കുർബാന നടന്നു. തിരുനാൾ പാട്ടുകുർബാനയ്ക്ക് പറപ്പൂർ ഫോറോന വികാരി ഫാ. സെബി പുത്തൂർ മുഖ്യ കാർമികനായി. നെഹ്‌റു നഗർ ക്രിസ്തുരാജ് ഭവൻ സുപ്പീരിയർ റവ. ഫാ. ലിജോ ഐക്കരത്താഴെ തിരുനാൾ സന്ദേശം നൽകി. അടിമ സമർപ്പണവും നേർച്ച ഊട്ടും ഉണ്ടായിരുന്നു. വൈകിട്ട് നടന്ന വിശുദ്ധ കുർബാനയ്ക്ക് ചിറക്കേക്കോട് വികാരി ഫാ. ഡോ. വർഗീസ് ഊക്കൻ കർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രദക്ഷിണം തീർത്ഥകേന്ദ്രത്തിൽനിന്ന് ആരംഭിച്ച് ഇടവക പള്ളിയിൽ സമാപിച്ചു. പ്രദക്ഷിണത്തിന് ശേഷം വർണമഴയും ബാന്റ് വാദ്യവും ഉണ്ടായിരുന്നു. ഫൊറോന വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി. തിരുനാളിനോടനുബന്ധിച്ച് കാരുണ്യഭവനം പദ്ധതിപ്രകാരം പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനവും ആരംഭിച്ചു.