 
തൃശൂർ: തൃശൂരിൽ മത്സരിക്കാൻ കെ.മുരളീധരൻ എത്തിയതോടെ താമര വാടിയെന്ന് രമേശ് ചെന്നിത്തല. തൃശൂർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ പര്യടനം വടക്കേക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചാരണരംഗത്ത് പോലും ബി.ജെ.പിയെ ഇപ്പോൾ കാണുന്നില്ല. അവരിപ്പോൾ പത്തി മടക്കി. മോദിയും അമിത് ഷായും എത്ര തവണ കേരളത്തിൽ വരുന്നുവോ അത്രയും വോട്ടുകൾ യു.ഡി.എഫിന് വർദ്ധിക്കും. തൃശൂരിനെ യു.ഡി.എഫാണ് എടുക്കുക. മറ്റാരും എടുക്കില്ല.
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മുരളീധരൻ കേന്ദ്രമന്ത്രിയാകും. ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. മോദി വീണ്ടും വന്നാൽ ഇന്ത്യയിൽ ഇനി തിരഞ്ഞെടുപ്പുണ്ടാകില്ല. ജനാധിപത്യം ഇല്ലാതാകും. ആർ.എസ്.എസിന്റെ ഇന്റേണൽ സർവേയിൽ 200 സീറ്റ് ബി.ജെ.പിക്ക് കിട്ടില്ലെങ്കിലും 400 കിട്ടുമെന്നാണ് പ്രചാരണം. പിണറായിയെയും മോദിയെയും ജനങ്ങൾക്ക് മടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി, ഷാജി കോടങ്കണ്ടത്ത്, അബ്ദുൾ റഹിം തുടങ്ങിയവർ പ്രസംഗിച്ചു.