എറിയാട്, അഴീക്കോട് പ്രദേശത്തെ തീരദേശ പാതയുടെ അലൈമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന അനിശ്ചിതകാല സായാഹ്ന ധർണ.
കൊടുങ്ങല്ലൂർ : എറിയാട്, അഴീക്കോട് പ്രദേശത്തെ തീരദേശ പാതയുടെ അലൈമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ അനിശ്ചിതകാല സായാഹ്ന ധർണയ്ക്ക് തുടക്കമായി. അഴിക്കോട് ടിപ്പു സുൽത്താൻ റോഡിലുള്ള 4.5 കീലോമീറ്റർ ദൂരത്തിൽ മുഴുവൻ കെട്ടിടങ്ങളും സ്ഥാപനങ്ങളും തകർത്തു കൊണ്ടുള്ള നിലവിലെ അശാസ്ത്രീയ തീരദേശ പാതയുടെ അലൈമെന്റ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിഷു ദിനത്തിൽ പേബസാറിൽ സമരം ആരംഭിച്ചത്. റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ, മഹല്ല് ഏകോപന സമിതി തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
പൊതുപ്രവർത്തകൻ ഇസാബിൻ അബ്ദുൾ കരീം ധർണ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി ബാലഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി അഴീക്കോട് യൂണിറ്റ് സെക്രട്ടറി അബാസ്, എറിയാട് യുണിറ്റ് സെക്രട്ടറി സലാം അയ്യാരിൽ, മുസ്്‌ലിം ലീഗ് നേതാവ് വി.കെ. അബ്ദുൾ മജീദ്, കടപ്പൂർ മഹല്ല് പ്രതിനിധി വാസിർ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി സിദ്ധീഖ് പഴങ്ങാടൻ സ്വാഗതവും ട്രഷറർ എം.എ. സുലൈമാൻ നന്ദിയും പറഞ്ഞു.