udyf

കുന്നംകുളം: ആലത്തൂർ പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണ സദസ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി അദ്ധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വയ ജോസഫ് ആശംസാപ്രസംഗം നടത്തി. നാസർ കല്ലുംപുറം, ഷെഫിക്ക് പള്ളികുളം, അഡ്വ. പി.കെ. ശ്യാംകുമാർ, സാബിർ എന്നിവർ സംസാരിച്ചു.