 
കുന്നംകുളം: ചെറുവത്താനി കുറുങ്കുട്ടിപാടത്ത് വൻ തീപിടിത്തം. കുന്നംകുളത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീഅണച്ചു. ഉച്ചയോടെയാണ് പാടത്ത് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ നാട്ടുകാർ കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്‌നി രക്ഷാസേന യൂണിറ്റ് എത്തി തീഅണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പാടത്തിന് അരികിലായി നിരവധി വീടുകളുണ്ട്. തീ പെട്ടന്ന് അണച്ചതിനാൽ വീടുകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു.