1

വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുനിലംകോട് മഹാദേവ ക്ഷേത്രത്തിൽ വിഷു ദിനത്തിൽ പതിവുതെറ്റാതെ ഇക്കുറിയും ഹരിജൻ യുവതി ചക്കച്ചുള ഭഗവാന് സമർപ്പിച്ചു. മുള്ളൂർക്കര എസ്.എൻ നഗറിലെ പരേതനായ കൃഷ്ണന്റെ ഭാര്യ എൻ. യശോദയാണ് ഇക്കുറിയും പതിവുതെറ്റാതെ ചക്കച്ചുള ഭഗവാന് സമർപ്പിച്ചത്. തുടർന്ന് നടന്ന വിഷു സദ്യയിൽ ചക്ക വറുത്തത്, ചക്ക എലിശ്ശേരി, ചക്കച്ചുള, ചക്കപ്പായസം എന്നിവയും വിളമ്പിയിരുന്നു. ക്ഷേത്രം ജീവനക്കാരൻ രാജീവ്, ക്ഷേത്രസമിതി പ്രസിഡന്റ് പി.എസ്. രാഘവൻ, സെക്രട്ടറി എം.വി. ദേവദാസ്, ട്രഷറർ വി.കെ. ശിവദാസ് എന്നിവർ പങ്കെടുത്തു.