kpm

കയ്പമംഗലം : യു.ഡി.വൈ.എഫ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെ വിജയിപ്പിക്കുന്നതിന് യുവജനങ്ങൾക്ക് കാമ്പയിൻ നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ.അഫ്‌സൽ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ യു.കെ.അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സി.എസ്.രവീന്ദ്രൻ, സി.സി.ബാബുരാജ്, എസ്.എ.സിദ്ധിക്, സി.എസ്.മുജീബ് റഹ്മാൻ, സുനിൽ പി.മേനോൻ, പി.ബി.മൊയ്തു, കെ.കെ.സക്കറിയ, സലീം കയ്പമംഗലം , ടി.എ.ഫഹദ്, ഇസ്ഹാക്ക്, കെ.എസ്.മൻസൂർ എന്നിവർ സംസാരിച്ചു.