അതിരപ്പിള്ളി: വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ അടിയന്തര പ്രശ്‌നപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കേരള ഇൻഡിപെഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരൂർമുഴിയിൽ മലയോരനിവാസികൾ ജനകീയ പ്രധിരോധ സദസ് സംഘടിപ്പിച്ചു.
സിൽവര്‍സ്റ്റോം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി, മേരിമാത ലത്തീൻ പള്ളി ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കെ.ഐ.എഫ്.എ ചെയർമാൻ, അലക്‌സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. മലയോര ജനതയുടെ ജീവനും ജീവനോപാധിയും ഇല്ലാതാക്കുന്ന വന്യമൃഗ ശല്യം, ബഫർസോൺ, മരംമുറി പ്രശ്‌നം, പട്ടയ പ്രശ്‌നം, ഗാഡ്കിൽ, കസ്തൂരി രംഗൻ റിപ്പോർട്ട്, ഏകവനം പദ്ധതി എന്നിവയെക്കുറിച്ച് അലക്‌സ് ഒഴുകയിൽ വിശദീകരിച്ചു.
ജില്ലാ പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷനായി. രാംകുമാർ ഇളനാട്, എ.എ. പയസ്, അബ്ബാസ് ഒറവഞ്ചിറ, കെ.പി. ശശി, കെ.എം. സെബാസ്റ്റ്യൻ, ആന്റണി പുളിക്കൻ, സിബി സക്കറിയാസ്, സണ്ണി കുരുവിള,ഇ.ജെ. സണ്ണി എന്നിവർ പ്രസംഗിച്ചു.