തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭിന്നശേഷിക്കാർ, 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന ആബ്‌സന്റീ വോട്ടർമാരിൽ 1084 പേർ ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തി. ഇന്നലെ രാത്രി 8.30 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിംഗിന് അർഹരായിട്ടുള്ളത്. ഏപ്രിൽ 21 വരെ പൊലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്‌സർവർ, പോളിംഗ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്.