
പട്ടിക്കാട്: കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയുടെ 75ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രഖ്യാപനത്തോടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മെത്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. മലങ്കര സഭാ അത്മായ ട്രസ്റ്റി റോണി വർഗ്ഗീസ് മുഖ്യാതിഥിയായി. സുൽത്താൻബത്തേരി മെത്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മാർ ബർണ്ണബാസ് മെത്രാപ്പോലീത്ത, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.രവീന്ദ്രൻ, വാർഡ് അംഗം ഇ.ടി.ശ്രീജു, ഔസേഫ് കാവന കുടിയിൽ തുടങ്ങിയവർ സംസാരിച്ചു