ch

വല്ലച്ചിറ ചാത്തക്കുടം ധർമ്മശാസ്താ ക്ഷേത്രകുളക്കടവിൽ ഇപ്പോഴും മായാതെ കിടക്കുന്ന 87ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ചുവരെഴുത്ത്.

ചേർപ്പ് : മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പ് കാലത്തെ ചുവരെഴുത്ത് ഇന്നും മായാതെ നിൽക്കുന്നത് കൗതുകമാകുന്നു. ചാത്തക്കുടം ധർമ്മശാസ്താ ക്ഷേത്രത്തിന് പുറകുവശത്ത് കുളക്കടവിന്റെ ചുവരിലെ തിരഞ്ഞെടുപ്പ് ചുവരെഴുത്താണ് ഇപ്പോഴും മായാതെ നിൽക്കുന്നത്. 1987 ൽ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. മീനാക്ഷി തമ്പാന്റെയും നിയമസഭാ സ്ഥാനാർത്ഥിയായിരുന്ന ഇ. ചന്ദ്രശേഖരന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ ചുവരെഴുത്തുകളാണ് കാലങ്ങൾ പിന്നിട്ടിട്ടും അവശേഷിക്കുന്നത്. അരിവാളും ചുറ്റികയും താമര ചിഹ്നവും ഇവിടെത്തെ ചുവരിലുണ്ട്.