1

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ കിഴക്കെ ഗോപുരം ടി.വി.എസ് ഗ്രൂപ്പ് പുനരുദ്ധരിക്കും. ഇന്നലെ കൊച്ചിൻ ദേവസ്വം ബോർഡും ടി.വി.എസ് പ്രതിനിധികളുമായി ബോർഡ് ചേംബറിൽ നടന്ന ചർച്ചയിലാണ് ഗോപുരത്തിന്റെ പുനരുദ്ധാരണത്തിന് തീരുമാനമായത്. തൃശൂർ പൂരം കഴിഞ്ഞാൽ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കും. പുനരുദ്ധാരണത്തിന് കേന്ദ്രആർക്കിയോളജി വിഭാഗത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. യോഗത്തിൽ ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ, എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.കെ. മനോജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ എം.കെ. നിധീഷ്, വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.ടി. സരിത, ടി.വി.എസ് പ്രതിനിധികളായ യു. സെൽവം, ടി. സത്യമൂർത്തി, എസ്. ദണ്ഡപാണി, പാർത്ഥസാരഥി, ടി.വി.എസ് എൻജിനിയർ വിനോദ്കുമാർ, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.