1

തൃശൂർ: ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ കളക്ടർ വി.ആർ. കൃഷ്ണതേജ സന്ദർശനം നടത്തി. മികച്ചരീതിയിൽ പരിശീലനം നടത്തിയ പരിശീലകരെ കളക്ടർ വി.ആർ. കൃഷ്ണതേജ അഭിനന്ദിച്ചു. പരിശീലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടർ സംവദിച്ചു. ഒല്ലൂർ നിയമസഭാ മണ്ഡലത്തിന്റെ തൃശൂർ സെന്റ് മേരീസ് കോളേജിലെ പരിശീലന കേന്ദ്രവും ഫെസിലിറ്റേഷൻ സെന്ററും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിന്റെ തൃശൂർ ടൗൺഹാളിലെ പരിശീലന കേന്ദ്രത്തിലും ഫെസിലിറ്റേഷൻ സെന്ററിലും കളക്ടർ സന്ദർശനം നടത്തി.