1

പുത്തൻചിറ: രാജ്യത്ത് മോദി സർക്കാരിനെതിരെ നിശ്ശബ്ദതരംഗം രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുത്തൻചിറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ വി.എ. അബ്ദുൾ കരീം അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, എ.എ. അഷറഫ്, അഡ്വ. വി.എം. മൊഹിയുദ്ദീൻ, ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് മാമ്പ്ര, സെക്രട്ടി പി.ഐ. നിസാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.എസ്. വിജയൻ, വി.എ. നദീർ, വി.എം. ബഷീർ, ജോപ്പി മങ്കിടിയാൻ, ടി.പി. പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.