പാവറട്ടി: ഇന്ത്യ ജീവിക്കണമോ അതോ മരിക്കണമോ എന്നുള്ള ചോദ്യമാണ് ഈ തിരഞ്ഞെടുപ്പിൽ ഉയർന്നു വരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു. തൃശൂർ പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പുവ്വത്തൂരിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തമ്മിലടിപ്പിച്ച് ജാതീയപരമായും മതപരമായും ഭിന്നതയുണ്ടാക്കി അതിൽ നിന്നും മുതലെടുപ്പ് നടത്തി അധികാരത്തിൽ കേറുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പി.എ.മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി, വി.എം.മുഹമ്മദ് ഗസാലി, സി.ഐ.സെബാസ്റ്റ്യൻ, അസ്‌കർ അലി തങ്ങൾ, പി.കെ.രാജൻ, വി.വേണുഗോപാൽ, കെ.ബി.ജയറാം, സി.എം.നൗഷാദ്, അഡ്വ.സുരേഷ് കുമാർ, വി.ജി. ശോകൻ, കെ.എസ്.ദീപൻ മാസ്റ്റർ, സി.ജെ.സ്റ്റാൻലി, എൻ.ജെ.ലിയോ, ഒ.ജെ.ഷാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.