1

വടക്കാഞ്ചേരി: മുഖ്യമന്ത്രിയെ വരവേൽക്കാൻ മുട്ടും വിളി മാപ്പിള വാദ്യമൊരുക്കി സംഘാടകർ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് റാലിയോട് അനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലാണ് ബദരിയ പാട്ട് സംഘം അവതരിപ്പിച്ച മുട്ടും വിളി കലാരൂപം അരങ്ങേറിയത്.

മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് വരുന്ന സമയത്തും പരിപാടിയിൽ പങ്കെടുത്തുപോകുന്ന സമയത്തും സംഘം മുട്ടും വിളി പാട്ട് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകൾക്കും, സംഘാടകർക്കും മുട്ടും വിളി പാട്ട് വേറിട്ടൊരനുഭവമായി. മുഹമ്മദ് ഇസ്മയിൽ ഉസ്താദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ടും വിളി പാട്ട് അവതരിപ്പിച്ചത്.