പെരിഞ്ഞനം: കൊല്ലംകുഴി ഭൂകാളി, വിഷ്ണുമായ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ക്ഷേത്രം തന്ത്രി അഴീക്കോട് ശ്രീനിവാസൻ ശാന്തിയുടെയും രവീന്ദ്രനാഥൻ ശാന്തികളുടെയും ക്ഷേത്രം മേൽശാന്തി കുളങ്ങര കണ്ണൻ ശാന്തികളുടേയും കാർമികത്വത്തിൽ നടന്നു. ഉത്സവത്തോടനുബന്ധിച്ച് ദേവീ ദേവൻമാർക്ക് കളമെഴുത്തും പാട്ടും വിശേഷാൽ പൂജകളും നടന്നു. ഏപ്രിൽ 12ന് ഗുരുതി തർപ്പണത്തോടെ സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.