മേത്തല കുന്നുംപുറത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിനെ പ്രദേശവാസികൾ സ്വീകരിക്കുന്നു.
കൊടുങ്ങല്ലൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങൾ നൽകി. കൃഷ്ണൻകോട്ടയിൽ നിന്ന് നിന്ന് എൽത്തുരുത്ത് ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്ന സ്ഥാനാർത്ഥിക്ക് കോട്ടപ്പുറംകോട്ട, മേത്തല കുന്നംകുളം, നാലുകണ്ടം, പുല്ലൂറ്റ് ചാപ്പാറ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ, എം. രാജേഷ്, കെ.ആർ. ജൈത്രൻ, സി.സി. വിപിൻചന്ദ്രൻ, കെ.എസ്. കൈസാബ്, കെ.കെ. രാജേന്ദ്രൻ, മുഷ്ത്താഖ് അലി, സി.കെ. രാമനാഥൻ , റസോജ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.