mathilakam

കയ്പമംഗലം: മതിലകം കളരിപ്പറമ്പ് ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ എം.എൻ. വിജയൻ പുരസ്‌കാരവും കാഷ് അവാർഡും കവിയും ചിന്തകനുമായ പി.എൻ. ഗോപീകൃഷ്ണന് സമർപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. പി.എം. സിജിത്ത്, കവി പി. സലിം രാജിനെയും നിധിൻ ശ്രീനിവാസൻ, എം.എൻ. വിജയൻ മാഷെയും അനുസ്മരിച്ചു.

വായനയുടെ ലോകം സാഹിത്യ പുരസ്‌കാരം ഇ.എസ്. ആമിക്കു പി.എൻ. ഗോപീകൃഷ്ണൻ സമ്മാനിച്ചു. സോമൻ താമരക്കുളം പ്രശസ്തിപത്രം വായിച്ചു. വായനയുടെ ലോകം അവാർഡ് ഗ്രാമീണ വായനശാല പ്രസിഡന്റ് പി.വി. സജിത സമ്മാനിച്ചു. വായനശാല സെക്രട്ടറി എം.എസ്. ദിലീപ്, സംഘാടക സമിതി ചെയർമാൻ ടി.എസ്. സജീവൻ, ഫസീല തരകത്ത്, സുഗത ശശിധരൻ, എം.കെ. പ്രേമാനന്ദൻ, പ്രിയാ ഹരിലാൽ എന്നിവർ സംസാരിച്ചു.