uts

തൃശൂർ: പ്ലാറ്റ്‌ഫോം ടിക്കറ്റ്, സാധാരണ രണ്ടാം ക്‌ളാസ് ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ എടുക്കുകയും നിലവിലെ സീസൺ ടിക്കറ്റ് അനായാസം പുതുക്കുകയും ചെയ്യാനുള്ള യു.ടി.എസ് ഓൺ മൊബൈൽ എന്ന ആപ്പ് റെയിൽവേ പരിഷ്‌കരിച്ചു. പാസ്‌വേഡിന് പുറമെ ഒ.ടി.പി ഉപയോഗിച്ചും ലോഗിൻ ചെയ്യാനുള്ള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയത്. പാസ്‌വേഡ് മറന്നുപോകുന്ന അവസരങ്ങളിൽ ഇനിമുതൽ ഒ.ടി.പി ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം. ടിക്കറ്റ് പരിശോധനയ്ക്ക് വരുന്ന സന്ദർഭങ്ങളിൽ പാസ്‌വേഡ് മറന്നതിനാൽ പിഴ നൽകേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകും.