
തൃശൂർ : ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടുകളിൽ വിതരണം ചെയ്യുന്നതിന് എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സുനിശ്ചിതം എന്ന പേരിൽ തയ്യാറാക്കിയ വികസനരേഖയുടെ പ്രകാശനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു. എം.കെ.കണ്ണൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സി.ആർ.വത്സൻ, സയ്യിദ് ഷെബീൽ ഹൈദ്രൂസി തങ്ങൾ, ഫ്രെഡി കെ.താഴത്ത്, ഷീന പറയങ്ങാട്ടിൽ, അഡ്വ.കെ.ബി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.