
തൃശൂർ : ഒളരിക്കര പുല്ലഴി റോഡ് വികസനത്തിന്റെ പേരിൽ പ്രദേശത്തെ അറുപതോളം കുടുംബങ്ങളുടെ സ്ഥലങ്ങൾ പുറമ്പോക്ക് ഭൂമിയാണെന്ന് കാട്ടി പി.ഡബ്‌ളിയു.ഡി അധികൃതർ അകാരണമായി ഏറ്റെടുത്തെന്ന് ആരോപണം. പതിറ്റാണ്ടായി നികുതിയടച്ച് വരുന്ന ഭൂമിയാണ് ഏറ്റെടുത്തത്. ഈ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ ന്യായവിലയുള്ള ഭൂമിയാണ് പുറമ്പോക്കാണെന്ന് പറഞ്ഞ് ഏറ്റെടുത്തത്. പല വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മതിലുകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചെടുക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം.എ.ജോസ്, ജന്നീസ്, സി.ജെ.ജെന്നി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.