കയ്പമംഗലം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കയ്പമംഗലത്ത് റൂട്ട് മാർച്ച് നടത്തി. കയ്പമംഗലം പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. സി.ആർ.പി.എഫ്. കമാണ്ടന്റ് ഓപെൻഡ്ര, കയ്പമംഗലം എസ്.എച്ച്.ഒ : എം. ഷാജഹാൻ, എസ്.ഐ : സജീഷ് എന്നിവർ നേതൃത്വം നൽകി. കയ്പമംഗലം മൂന്നുപീടികയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് കാളമുറി സെന്ററിൽ സമാപിച്ചു.