cochin

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ഘടകപൂരങ്ങൾക്കുള്ള സാമ്പത്തിക സഹായം ബോർഡ് ഓഫീസിൽ നടത്തിയ ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ വിതരണം ചെയ്തു. ഇതിന്റെ കൂടെ ടൂറിസം വകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായവും മുൻകൂറായി സമിതികൾക്ക് നൽകി. എം.ബി.മുരളീധരൻ, പ്രേമരാജ് ചൂണ്ടലാത്ത്, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം.മനോജ്കുമാർ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ.ബിജുകുമാർ, ദേവസ്വം ഓഫീസർമാർ, ഘടകപൂര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.