fitnes

തൃശൂർ : കൊമ്പുകുലുക്കി, തുമ്പിയാട്ടി, കുളിച്ചൊരുങ്ങാൻ വരുന്ന കരിവീരന്മാരെ കാണാൻ ഇന്ന് ആനക്കമ്പക്കാരും നിറയും. പൂരത്തിൽ പങ്കെടുക്കാനുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വാങ്ങാൻ ഇന്ന് രാവിലെ മുതൽ കൊമ്പന്മാർ തേക്കിൻകാട്ടിലെത്തും.

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ 15 ആനകളെ വീതമാണ് എഴുന്നള്ളിക്കുക. എട്ട് ഘടക പൂരങ്ങളിലും ആന എഴുന്നള്ളിപ്പുണ്ട്. മൊത്തം നൂറോളം ആനകൾ പൂരനാളിൽ തൃശൂരിലുണ്ടാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഫ്രാൻസിസ്, ഡോ.എ.വി.ഷിബു, ഡോ.ജിജേന്ദ്രകുമാർ, ഡോ.പി.ബി.ഗിരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

തിരുവമ്പാടി വിഭാഗം 48 ആനകളുടെയും പാറമേക്കാവ് വിഭാഗം 50 ആനകളുടെയും ലിസ്റ്റാണ് വനംവകുപ്പിന് കൈമാറിയത്. തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുൻ, ശങ്കരംകുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, പുതുപ്പുള്ളി സാധു, പാമ്പാടി സുന്ദരൻ, മച്ചാട് ഗോപാലൻ, പാറന്നൂർ നന്ദൻ, കൂടൽമാണിക്യം മേഘാർജുനൻ തുടങ്ങിയവരടങ്ങുന്ന ലിസ്റ്റാണ് തിരുവമ്പാടി വിഭാഗം പുറത്തിറക്കിയത്.

പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ നന്ദൻ, എറണാകുളം ശിവകുമാർ, പല്ലാട്ട് ബ്രഹ്മദത്തൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മച്ചാട് ജയറാം, ചെത്തല്ലൂർ ദേവീദാസൻ, വടക്കുന്നാഥൻ ഗണപതി, ഗുരുവായൂർ ദേവദാസ്, പുതുപ്പുള്ളി അർജുൻ, ബാസ്റ്റിൻ വിനയസുന്ദർ, ചെമ്പൂക്കാവ് വിജയകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന അമ്പത് പേരുടെ ലിസ്റ്റാണ് പാറമേക്കാവ് നൽകിയത്. തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും കുട്ടൻകുളങ്ങര അർജുനനും പാറമേക്കാവ് വിഭാഗത്തിന് പാറമേക്കാവ് കാശിനാഥനും ഗുരുവായൂർ നന്ദനും ദേവസ്വം ശിവകുമാറും തിടമ്പേറ്റും.

ഇന്ന് രാവിലെ നെയ്തലക്കാവിലമ്മയുടെ പൂരവിളംബരത്തിന് എറണാകുളം ശിവകുമാറാണ് തിടമ്പേറ്റുക. പൊലീസ്, വനംവകുപ്പുകളുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾക്ക് രൂപം നൽകി. വനംവകുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നത് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസെർവേറ്റർ ബി.സജീഷ് കുമാറാണ്.

ഇന്ന് ശി​വ​കു​മാർ : അ​ക​മ്പ​ടി​യാ​യി​ ​കി​ഴ​ക്കൂ​ട്ടി​ന്റെ​ ​മേ​ളം

നാ​ളെ​ ​ഇ​ല​ഞ്ഞി​ത്ത​റ​യി​ൽ​ ​കൊ​ട്ടി​ത്തി​മി​ർ​ക്കും​ ​മു​മ്പ് ​ഇ​ന്ന് ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​ർ​ ​പൂ​ര​വി​ളം​ബ​ര​വും​ ​പൊ​രി​ക്കും.​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​ദേ​വ​സ്വം​ ​ശി​വ​കു​മാ​റി​ന്റെ​ ​ശി​ര​സി​ലേ​റി​ ​വ​ല​ന്ത​ല​കൊ​ട്ടി​ ​മ​ണി​ക​ണ്ഠ​നാ​ലി​ൽ​ ​എ​ത്തു​മ്പോ​ഴാ​ണ് ​കി​ഴ​ക്കൂ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ളം​ ​ആ​രം​ഭി​ക്കു​ക.​ ​ശ്രീ​മൂ​ല​ ​സ്ഥാ​നം​ ​വ​രെ​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​നേ​രം​ ​പൊ​രി​വെ​യി​ലി​നെ​ ​കൂ​സാ​തെ​ ​കി​ഴ​ക്കൂ​ട്ടും​ ​കൂ​ട്ട​രും​ ​പാ​ണ്ടി​യി​ൽ​ ​വാ​ദ്യ​വി​സ്മ​യം​ ​തീ​ർ​ക്കും. ശ്രീ​മൂ​ല​ ​സ്ഥാ​ന​ത്ത് ​മേ​ളം​ ​കൊ​ട്ടി​ക്ക​ലാ​ശി​ച്ച് ​ക​ഴി​ഞ്ഞാ​ൽ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​വ​ട​ക്കു​ന്നാ​ഥ​നെ​ ​വ​ണ​ങ്ങി​യ​ ​ശേ​ഷം​ ​പ്ര​ദ​ക്ഷി​ണം​ ​ചെ​യ്ത് ​തെ​ക്കേ​ ​ഗോ​പു​ര​ ​വാ​തി​ലി​ലെ​ത്തും.​ ​ഈ​ ​സ​മ​യം​ ​ആ​ചാ​ര​പ​ര​മാ​യ​ ​ശം​ഖു​വി​ളി​ ​മു​ഴ​ങ്ങു​മ്പോ​ൾ​ ​എ​റ​ണാ​കു​ളം​ ​ശി​വ​കു​മാ​ർ​ ​തെ​ക്കേ​ഗോ​പു​ര​ ​ന​ട​ ​തു​റ​ന്ന് ​ഭ​ഗ​വ​തി​യു​മാ​യി​ ​പു​റ​ത്തേ​ക്കി​റ​ങ്ങും.​ ​ഈ​ ​സ​മ​യം​ ​ആ​യി​ര​ങ്ങ​ൾ​ ​ആ​ർ​പ്പു​ ​വി​ളി​ക​ളു​മായെത്തും.​ ​നാ​ളെ​ ​ക​ണി​മം​ഗ​ലം​ ​ശാ​സ്താ​വ് ​ഇ​തു​വ​ഴി​ ​വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച് ​പ​ടി​ഞ്ഞാ​റെ​ ​ന​ട​ ​വ​ഴി​ ​പു​റ​ത്ത് ​ക​ട​ക്കു​ന്ന​തോ​ടെ​ ​പൂ​രാ​വേ​ശ​ത്തി​ൽ​ ​ത​ട്ട​കം​ ​നി​റ​യും.

പൂരദിവസം രാമൻ

നാ​ളെ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ​ ​തി​ട​മ്പേ​റ്റി​ ​പൂ​ര​ ​ന​ഗ​രി​യി​ലെ​ത്തു​ക​ ​തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് ​രാ​മ​ച​ന്ദ്ര​ൻ.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​രാ​ധ​ക​രു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​ശി​വ​പു​രി​യി​ലെ​ത്തു​ക.​ ​ആ​ന​യു​ടെ​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശോ​ധ​ന​ ​ഇ​ന്ന് ​ന​ട​ക്കും.​ ​എ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​വ​രെ​ ​തെ​ക്കേ​ഗോ​പു​ര​ ​ന​ട​ ​തു​റ​ക്കാ​നെ​ത്തി​യി​രു​ന്ന​ത് ​തെ​ച്ചി​ക്കോ​ട്ടു​കാ​വാ​യി​രു​ന്നു.

വ​ർ​ണ​ശോഭ പ​ക​ർ​ന്ന് ​പ​ന്തൽ

പൂ​ര​ന​ഗ​രി​ക്ക് ​വ​ർ​ണ​ശോ​ഭ​ ​പ​ക​ർ​ന്ന് ​പ​ന്ത​ലു​ക​ൾ​ ​മി​ഴി​ ​തു​റ​ന്നു.​ ​പാ​റ​മേ​ക്കാ​വ് ​വി​ഭാ​ഗം​ ​മ​ണി​ക​ണ്ഠ​നാ​ലി​ലും​ ​തി​രു​വ​മ്പാ​ടി​ ​വി​ഭാ​ഗം​ ​ന​ടു​വി​ലാ​ലി​ലും​ ​നാ​യ്ക്ക​നാ​ലി​ലു​മാ​ണ് ​പ​ന്ത​ലു​യ​ർ​ത്തി​യ​ത്.​ ​ന​ടു​വി​ലാ​ലി​ൽ​ ​സെ​യ്ത​ല​വി​ ​ആ​രാ​ധ​ന​ ​പ​ന്ത​ൽ​ ​വ​ർ​ക്‌​സും,​ ​നാ​യ്ക്ക​നാ​ലി​ൽ​ ​ചേ​റൂ​ർ​ ​പ​ള്ള​ത്ത് ​മ​ണി​ക​ണ്ഠ​നു​മാ​ണ് ​പ​ന്ത​ൽ​ ​ഒ​രു​ക്കി​യ​ത്.​ ​എ​ട​പ്പാ​ൾ​ ​നാ​ദം​ ​സൗ​ണ്ട് ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ​സി.​ബൈ​ജു​വാ​ണ് ​പാ​റ​മേ​ക്കാ​വി​ന്റെ​ ​പ​ന്ത​ൽ​ ​ഒ​രു​ക്കി​യ​ത്.​ ​പ​ന്ത​ലും​ ​ആ​ന​ച്ച​മ​യ​ങ്ങ​ളും​ ​പൂ​ര​ക്കാ​ഴ്ച്ച​ക​ളും​ ​കാ​ണാ​ൻ​ ​ഇ​നി​ ​ര​ണ്ട് ​ദി​വ​സം​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​പൂ​ര​ ​ന​ഗ​രി​യി​ലെ​ത്തും.