koodal

ഇരിങ്ങാലക്കുട : ന്യൂനപക്ഷ മോർച്ച ഭാരവാഹി പ്രവേശിച്ചതിനെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിൽ പുണ്യാഹവും പൂജകളും നടത്തി. ഊട്ടുപുരയിൽ കഴിഞ്ഞദിവസത്തെ താമരക്കഞ്ഞി വഴിപാടിന് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയോടൊപ്പം ന്യൂനപക്ഷ മോർച്ച ഭാരവാഹി ലിഷോൺ കാട്ട്‌ളയും എത്തിയിരുന്നു. ഇത് ആചാരലംഘനത്തിനും ക്ഷേത്ര പരിശുദ്ധിയുടെ ഹാനിക്കും ഇടയാക്കിയെന്ന് കാട്ടി ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കും ഭരണസമിതിക്കും പരാതി നൽകിയിരുന്നു. പരിഹാര നടപടികളും കുറ്റക്കാർക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിൽ പുണ്യാഹവും ഏഴ് പൂജകളും ആവർത്തിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ചുണ്ടായ ചെലവ് സംഭവത്തിന് കാരണക്കാരായവരിൽ നിന്ന് ഈടാക്കുമെന്നും ദേവസ്വം വ്യക്തമാക്കി.