1
വടക്കാഞ്ചേരി ബൈപ്പാസ് സർവ്വെ ആരംഭിച്ചു.

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ പുതിയതായി നിർമ്മിക്കുന്ന ബൈപ്പാസ് റോഡിന്റെ രണ്ടാംഘട്ട സർവേക്ക് തുടക്കം. കരുതക്കാട് മുതൽ അകമല വരെയുള്ള സ്ഥലങ്ങളിൽ പ്രാഥമിക സർവേ മാത്രമാണ് ഇപ്പോൾ നടത്തുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. പാലക്കാടുള്ള ആർ.ഐ.ക്യു.സി എന്ന സ്ഥാപനമാണ് സർവേ നിർവഹിക്കുന്നത്.
ടെക്‌നോ വിഷൻ ടോപ്പോ ഗ്രാഫിക് സർവേയാണ് നടത്തുന്നത്. കഴിയുന്നതും വീടുകളും, കെട്ടിടങ്ങളും നഷ്ട്ടപ്പെടാതെയുള്ള സ്ഥലമെടുപ്പാണ് സർവേക്കുശേഷം നടക്കുക. പദ്ധതിക്കാവശ്യമായ ആദ്യഘട്ട തുകയായ 20 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു. ഫൈനൽ സർവേയും ഡി.പി.ആറും പൂർത്തിയായശേഷം പൊതുമരാമത്ത് വകുപ്പാണ് ബൈപാസ് റോഡ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
സർവേയും കല്ലിടലും പ്രാഥമിക നടപടികൾ മാത്രമാണെന്ന് എം.എൽ.എ ഓഫീസ് അറിയിച്ചു.