കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ, പുല്ലൂറ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. ചന്തപ്പുരയിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പൊലീസ് മൈതാനാത്ത് സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനം സി.പി.ഐ ജില്ലാ എക്‌സി. കമ്മിറ്റിയംഗം കെ.വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സി.സി. വിപിൻ ചന്ദ്രൻ, മുഷ്താഖ് അലി, കെ.സി. വർഗീസ്, സി.കെ. രാമനാഥൻ, വേണു വെണ്ണറ, പി.പി. സുബാഷ്, ജോസ് കുരിശിങ്കൽ, അഡ്വ. അരുൺ മേനോൻ, ടി.പി. പ്രബേഷ്, പി.ബി. ഖയസ്, പി.എൻ. രാമദാസ്. അഡ്വ. അഷറഫ് സാബാൻ, നഗരസഭാ ചെയർപേഴ്‌സൻ ടി.കെ. ഗീത എന്നിവർ പ്രസംഗിച്ചു.